mullapoo pallilo malayalam Song
https://www.youtube.com/watch?v=ggdcL1LQ80k
mullapoo pallilo malayalam lyrics
മുല്ലപ്പൂംപല്ലിലോ മുക്കൂറ്റിക്കവിളിലോ
അല്ലി മലർമിഴിയിലോ ഞാൻ മയങ്ങീ…
ഏനറിയില്ല ഏനറിയില്ല
ഏലമണിക്കാട്ടിലെ മലങ്കുറവാ…
ഏലമണിക്കാട്ടിലെ മലങ്കുറവാ…
പല്ലാക്കു മൂക്കു കണ്ടു ഞാൻ കൊതിച്ചൂ….
നിന്‍റെ പഞ്ചാരവാക്കു കേട്ടു കോരിത്തരിച്ചൂ…
കല്ല്യാണമിന്നുകെട്ടി കൈപിടിക്കണ നാൾ വരെ
കല്ല്യാണമിന്നുകെട്ടി കൈപിടിക്കണ നാൾ വരെ
കൊല്ലാതെ കൊല്ലണ് പൂമാരൻ….
നമ്മെ കൊല്ലാതെകൊല്ലണ് പൂമാരൻ….
പച്ചകുത്തിയ വിരിമാറെൻ മെത്തയാക്കും…
നിന്റെ പിച്ചകപ്പൂമേനി ഞാൻ സ്വന്തമാക്കും…
ചിന്ദൂരപ്പൊട്ടുതൊട്ടു ചിങ്കാരപ്പാട്ടുകേട്ടു
ചിന്ദൂരപ്പൊട്ടുതൊട്ടു ചിങ്കാരപ്പാട്ടുകേട്ടു
കല്ല്യാണപ്പന്തലിൽ കണ്ടോട്ടേ…
നമ്മെ എല്ലാരുമെല്ലാരും കണ്ടോട്ടേ….
മുല്ലപ്പൂംപല്ലിലോ മുക്കൂറ്റിക്കവിളിലോ
അല്ലിമലർമിഴിയിലോ ഞാൻ മയങ്ങീ…
ഏനറിയില്ല ഏനറിയില്ല
ഏലമണിക്കാട്ടിലെ മലങ്കുറവാ…
ഏലമണിക്കാട്ടിലെ മലങ്കുറവാ..!!