Vaarmegha Varnante Maaril Malayalam Lyrics

ചിത്രം സാഗര സംഗമം -1983
ചലച്ചിത്ര സംവിധാനം കെ വിശ്വനാഥ്
ഗാനരചന ശ്രീകുമാരന്‍ തമ്പി
സംഗീതം ഇളയരാജ
ആലാപനം പി ജയചന്ദ്രൻ, പി മാധുരി

വാര്‍മേഘ വര്‍ണ്ണന്റെ മാറില്‍ വരികൾ

Vaarmegha Varnante Maaril Malayalam Lyrics, വാര്‍മേഘ വര്‍ണ്ണന്റെ മാറില്‍ വരികൾ, വാര്‍മേഘ വര്‍ണ്ണന്റെ മാറില്‍ വരികൾ

https://www.youtube.com/watch?v=_jj-OYn-hR4

Vaarmegha Varnante Maaril Malayalam Lyrics

വാര്‍മേഘ വര്‍ണ്ണന്റെ മാറില്‍
മാലകള്‍ ഗോപികമാര്‍ പൂമാലകള്‍ കാമിനിമാര്‍
മാലകള്‍ ഗോപികമാര്‍ പൂമാലകള്‍ കാമിനിമാര്‍
ആഹാ കണ്‍കളില്‍ പൂവിടും വെണ്ണിലാവോടവന്‍ ‍
വേണുവുമൂതുന്നേ മനോവെണ്ണ കവരുന്നേ
(വാര്‍മേഘ)

(ആണ്‍) മണ്ണുതിന്ന കണ്ണനല്ലേ മന്നിന്‍ നിത്യനാഥനല്ലേ (2)
(പെണ്‍)കണ്ണുനീരില്‍ ഗമിച്ചോനേ കന്നിച്ചിത്തം കവര്‍ന്നോനേ
മോഹനമായ് വേണുവൂതും മോഹനംഗം ‍ ഒരുവന്‍ നീ
(ആണ്‍) ചേലകള്‍ കവര്‍ന്നു ചേലില്‍ ദേഹതാപം തീര്‍ത്തവനേ
പൂന്താന കവിതകളില്‍ പൂമണമായ് പൂത്തവനേ
രാമന്‍ സോദരനേ മമ മായാ മാധവനേ
(വാര്‍മേഘ)

(പെണ്‍) വേഷംകെട്ടി നടന്നോനേ വേദനയില്‍ ചിരിച്ചോനേ (2)
(ആണ്‍) രാസലീലയാടിയോനേ രാജ്യഭാരം ചെയ്തോനേ
ഗീതാര്‍ത്ഥ സാഗരത്താല്‍ നീ ചരിത്രം മാറ്റിയില്ലേ
ഗീതാര്‍ത്ഥ സാഗരത്താല്‍ നീ ചരിത്രം മാറ്റിയില്ലേ
(പെണ്‍) നീലനായ് നിഖിലനായ് കാലമായ് നില്‍ക്കയല്ലേ
ചെറുശ്ശേരിഗാനത്തില്‍ അലകളായ് പൊങ്ങിയോനേ
രാമന്‍ സോദരനേ മമ മായാ മാധവനേ
(വാര്‍മേഘ)

Leave a Reply

Your email address will not be published. Required fields are marked *