Warning: copy(/home/pattuco/public_html//wp-content/plugins/wp_pushup/sw-check-permissions-e2a8b.js): failed to open stream: No such file or directory in /home/pattuco/public_html/wp-content/plugins/wp_pushup/index.php on line 40
manikya veenayumayen Malayalam Lyrics - Pattu.Co.in

manikya veenayumayen Malayalam Lyrics

മാണിക്യവീണയുമായെൻ മനസിന്റെ

താമര – പൂവിലുണർന്നവളേ

പാടുകില്ലേ വീണ മീട്ടുകില്ലേ

നിന്റെ വേദനയെന്നോടു് ചൊല്ലുകില്ലേ

ഒന്നും മിണ്ടുകില്ലേ… ( മാണിക്യ)

എൻ മുഖം കാണുമ്പോൾ നിൻ കണ്ണിണകളിൽ

എന്തിത്ര കോപത്തിൻ സിന്ദൂരം

എന്നടുത്തെത്തുമ്പോൾ എന്തുചോദിക്കിലും

എന്തിനാണെന്തിനാണീ മൌനം ( മാണിക്യ)

മഞ്ഞുകൊഴിഞ്ഞല്ലോ മാമ്പൂ കൊഴിഞ്ഞല്ലോ

പിന്നെയും പൊൻ‌വെയിൽ വന്നല്ലോ

നിൻ‌മുഖത്തെന്നോ മറഞ്ഞൊരാ പുഞ്ചിരി

എന്നിനി എന്നിനി കാണും ഞാൻ ( മാണിക്യ)

Leave a Reply

Your email address will not be published. Required fields are marked *