swara raga ganga pravahame Malayalam Lyrics

  പ്രവാഹമേ, ഗംഗാ പ്രവാഹമേ… സ്വരരാഗ ഗംഗാ പ്രവാഹമേ, സ്വര്‍ഗീയ സായൂജ്യ സാരമേ, നിന്‍ സ്നേഹ ഭിക്ഷക്കായ്, നീറി നില്‍ക്കും, തുളസീദളമാണു ഞാന്‍, കൃഷ്ണ തുളസീദളമാണു ഞാന്‍! സ്വരരാഗ ഗംഗാ പ്രവാഹമേ …. നിന്നെയുമെന്നെയും, ഒന്നിച്ചിണക്കി, നിരുപമ നാദത്തിന്‍ ലോലതന്തു. (2) നിന്‍ഹാസ രശ്മിയില്‍ മാണിക്യമായ്മാറി, ഞാനെന്ന നീഹാര ബിന്ദു! സ്വരരാഗ ഗംഗാ പ്രവാഹമേ ആത്മാവില്‍ നിന്‍രാഗ സ്പന്ദനമില്ലെങ്കില്‍, ഈ വിശ്വം ചേതനാ ശൂന്യമല്ലോ! (2) എന്‍ വഴിത്താരയില്‍, ദീപം കൊളുതുവാന്‍, നീ ചൂടും കൊടീരമില്ലേ? സ്വരരാഗ…