സൌപര്‍ണ്ണികാമൃത വീചികള്‍ പാടും നിന്റെ സഹസ്രനാമങ്ങള് ജഗദംബികേ മൂകാംബികേ സൌപര്‍ണ്ണികാമൃത വീചികള്‍ പാടും നിന്റെ സഹസ്രനാമങ്ങള് പ്രാര്‍ത്ഥനാതീര്‍ത്ഥമാടും എന്മനം തേടും നിന്റെ പാദാരവിന്ദങ്ങളമ്മേ ജഗദംബികേ മൂകാംബികേ കരിമഷിപടരുമീ കല്‍വിളക്കില്‍ കനകാംഗുരമായ് വിരിയേണേം നീ അന്തര്‍നാളമായ് തെളിയേണം ആകാശമിരുളുന്നൊരപരാഹ്നമായി ആരണ്യകങ്ങളില്‍ കാലിടറി (2) കൈവല്യദായികേ സര്‍വ്വാര്‍ത്ഥസാധികേ അമ്മേ ….. സുരവന്ദിതേ സൌപര്‍ണ്ണികാമൃത വീചികള്‍ പാടും നിന്റെ സഹസ്രനാമങ്ങള് പ്രാര്‍ത്ഥനാതീര്‍ത്ഥമാടും എന്മനം തേടും നിന്റെ പാദാരവിന്ദങ്ങളമ്മേ ജഗദംബികേ മൂകാംബികേ സ്വരദളം പൊഴിയുമീ മണ്‍വീണയില്‍ താരസ്വരമായ് ഉണരേണം നീ താരാപഥങ്ങളില്‍…