Souparnikamrutha Veechikal Paadum Malayalam Lyrics

 

സൌപര്‍ണ്ണികാമൃത വീചികള്‍ പാടും
നിന്റെ സഹസ്രനാമങ്ങള്‍
ജഗദംബികേ മൂകാംബികേ
സൌപര്‍ണ്ണികാമൃത വീചികള്‍ പാടും
നിന്റെ സഹസ്രനാമങ്ങള്‍
പ്രാര്‍ത്ഥനാതീര്‍ത്ഥമാടും എന്‍മനം തേടും
നിന്റെ പാദാരവിന്ദങ്ങളമ്മേ
ജഗദംബികേ മൂകാംബികേ

കരിമഷിപടരുമീ കല്‍വിളക്കില്‍
കനകാംഗുരമായ് വിരിയേണേം
നീ അന്തര്‍നാളമായ് തെളിയേണം

ആകാശമിരുളുന്നൊരപരാഹ്നമായി
ആരണ്യകങ്ങളില്‍ കാലിടറി (2)
കൈവല്യദായികേ സര്‍വ്വാര്‍ത്ഥസാധികേ
അമ്മേ ….. സുരവന്ദിതേ

സൌപര്‍ണ്ണികാമൃത വീചികള്‍ പാടും
നിന്റെ സഹസ്രനാമങ്ങള്‍
പ്രാര്‍ത്ഥനാതീര്‍ത്ഥമാടും എന്‍മനം തേടും
നിന്റെ പാദാരവിന്ദങ്ങളമ്മേ
ജഗദംബികേ മൂകാംബികേ

സ്വരദളം പൊഴിയുമീ മണ്‍വീണയില്‍
താരസ്വരമായ് ഉണരേണം
നീ താരാപഥങ്ങളില്‍ നിറയേണം
ഗാനങ്ങള്‍ ചിറകറ്റ ശലഭങ്ങളായി
ഗഗനം മഹാമൌന ഗേഹമായി (2)
നാദസ്വരൂപിണീ കാവ്യവിനോദിനീ
ദേവീ …… ഭുവനേശ്വരീ

സൌപര്‍ണ്ണികാമൃത വീചികള്‍ പാടും
നിന്റെ സഹസ്രനാമങ്ങള്‍
പ്രാര്‍ത്ഥനാതീര്‍ത്ഥമാടും എന്‍മനം തേടും
നിന്റെ പാദാരവിന്ദങ്ങളമ്മേ
ജഗദംബികേ മൂകാംബികേ
ജഗദംബികേ മൂകാംബികേ …

Leave a Reply

Your email address will not be published. Required fields are marked *