മൗന സരോവരമാകെയുണർന്നൂ സ്നേഹമനോരഥവേഗമുയർന്നൂ കനകാംഗുലിയാൽ തംബുരുമീട്ടും സുരസുന്ദരിയാം യാമിനി പോലും പാടുകയായ് മധുഗാനം; മായാ .. മൗന സരോവരമാകെയുണർന്നൂ……. കാതരമാം മൃദുപല്ലവിയെങ്ങോ സാന്ത്വന ഭാവം ചൊരിയുമ്പോൾ ദ്വാപരമധുര സ്മൃതികളിലാരോ മുരളികയൂതുമ്പോൾ അകതാരിൽ അമൃതലയമലിയുമ്പോൾ ആത്മാലാപം നുകരാൻ അണയുമോ സുകൃതയായ് …ജനനീ ….. മാനസമാം മണിവീണയിലാരോ താരകമന്ത്രം തിരയുകയായ് മംഗളഹൃദയ ധ്വനിയായ് ദൂരെ ശാരികപാടുകയായ്; പൂമൊഴിയിൽ പ്രണവമധു തൂവുകയായ്; മഞ്ഞിൻ മാറിൽ കേൾപ്പൂൂ സഫലമാം കവിത തൻ താളം..