Chakkara Panthalil Then Malar Choriyum – KPAC
KPAC Drama Songs.
Lyrics : Vayalar.
Music : Devarajan.
Singer : A P Komala.
Chakkara Panthalil Then Malar Choriyum – KPAC
ചക്കര പന്തലിൽ തേൻ മഴ ചൊരിയും
ചക്രവര്‍ത്തി കുമാരാ….
നിൻ മനോരാജ്യത്തെ രാജകുമാരി ആയി
വന്നു നില്ക്കുവാനൊരു മോഹം…
ചക്കര പന്തലിൽ തേൻ മഴ ചൊരിയും
ചക്രവര്‍ത്തി കുമാരാ….
ദാഹിച്ചു മോഹിച്ചു നിൻ പ്രേമയമുനയിൽ
താമര വള്ളം തുഴയാൻ….
ദാഹിച്ചു മോഹിച്ചു നിൻ പ്രേമയമുനയിൽ
താമര വള്ളം തുഴയാൻ….
കരളിൽ ഉറങ്ങും കതിർ കാണാകിളി
കാത്തിരുപ്പൂ നിന്നെ കാത്തിരിപ്പൂ നിന്നെ..
ചക്കര പന്തലിൽ തേൻ മഴ ചൊരിയും
ചക്രവര്‍ത്തി കുമാരാ….
വീണുടയാതെ ഇരിക്കാൻ ജീവിത
വീണ തരാം ഞാൻ കയ്യിൽ….
കനക സ്മരണ നീട്ടിയ നെയ്ത്തിരി
കാഴ്ചവയ്ക്കാം മുന്നില്….
ഹൃദയം നിറയെ സ്വപ്നവുമായി നീ
മധുരം കിള്ളി തരുമോ….
ഹൃദയം നിറയെ സ്വപ്നവുമായി നീ
മധുരം കിള്ളി തരുമോ….
വിജനലതാഗൃഹ വാതലിൽ വരുമോ
വീണ മീട്ടി തരുമോ???വീണ മീട്ടി തരുമോ??
ചക്കര പന്തലിൽ തേൻ മഴ ചൊരിയും
ചക്രവര്‍ത്തി കുമാരാ….
നിൻ മനോരാജ്യത്തെ രാജകുമാരി ആയി
വന്നു നില്ക്കുവാനൊരു മോഹം…
ചക്കര പന്തലിൽ തേൻ മഴ ചൊരിയും
ചക്രവര്‍ത്തി കുമാരാ….
Chakkara Panthalil Then Malar Choriyum – KPAC