Athma Vidyalayame

Athma Vidyalayame

Athma Vidyalayame

ചിത്രം ഹരിശ്ചന്ദ്ര

പാടിയത് കമുകറ പുരുഷോത്തമന്‍ 

 

ആത്മവിദ്യാലയമേ അവനിയില്‍

ആത്മവിദ്യാലയമേ

അഴിനിലയില്ലാ ജീവിതമെല്ലാം

ആറടി മണ്ണില്‍ നീറിയൊടുങ്ങും (ആത്മവിദ്യാലയമേ)

 

തിലകം ചാര്‍ത്തി ചീകിയുമഴകായ്‌

പലനാള്‍ പോറ്റിയ പുണ്യ ശിര‍സ്സേ

ഉലകം വെല്ലാന്‍‍ ഉഴറിയ നീയോ

വിലപിടിയാത്തൊരു തലയോടായീ (ആത്മവിദ്യാലയമേ)

 

ഇല്ലാ ജാതികള്‍ ഭേദവിചാരം

ഇവിടെ പുക്കവര്‍ ഒരുകൈ ചാരം

മന്നവനാട്ടെ യാചകനാട്ടെ

വന്നിടുമൊടുവില്‍ വൻ ചിത നടുവില്‍ (ആത്മവിദ്യാലയമേ)

Leave a Reply

Your email address will not be published. Required fields are marked *