Cheppu Kilukkana Changathi Malayalam Lyrics
ചെപ്പു കിലുക്കണ ചങ്ങാതീ നിന്റെ
ചെപ്പു തുറന്നൊന്നു കാട്ടൂലെ (2)
മിന്നണതെന്താണയ്യയ്യാ നല്ല
കുന്നിക്കുരുമണി പൊന്‍ മാലാ (2)
ഓണനിലാവത്ത് തുള്ളാട്ടം കൊള്ളും
ഓമനച്ചങ്ങാതീ ചൊല്ലൂ നീ (2)
ആരെല്ലാം ചോദിച്ചീ പൊന്മാല നിന്റെ
കിങ്ങിണിച്ചെപ്പിലെ പൊന്മാല (2)
ചെപ്പു കിലുക്കണ ചങ്ങാതീ നിന്റെ
ചെപ്പു തുറന്നൊന്നു കാട്ടൂലെ
മിന്നണതെന്താണയ്യയ്യാ നല്ല
കുന്നിക്കുരുമണി പൊന്‍ മാലാ
ആരിയങ്കാവിലെ കാറ്റു വന്നേ ഒരു
കാരിയം ചോദിച്ചതെന്താണു (2)
മഞ്ഞക്കിളികളില്‍ ചങ്ങാലീം വന്ന്
കൊഞ്ചിപ്പറഞ്ഞതുമെന്താണ് (2)
ചെപ്പു കിലുക്കണ ചങ്ങാതീ നിന്റെ
ചെപ്പു തുറന്നൊന്നു കാട്ടൂലെ
മിന്നണതെന്താണയ്യയ്യാ നല്ല
കുന്നിക്കുരു മണി പൊന്‍ മാലാ
കാറ്റിന്‍ കൈയ്യില്‍ കൊടുത്താലേ
ഇതു പൊട്ടിച്ചെറിഞ്ഞു കളയൂല്ലേ (2)
പാട്ടുകാരിക്കിളി ചോദിച്ചാല്‍
നിന്റെ പാട്ടിനു പോവാന്‍ പറയൂല്ലേ (2)
ചെപ്പു കിലുക്കണ ചങ്ങാതീ നിന്റെ
ചെപ്പു തുറന്നൊന്നു കാട്ടൂലെ
മിന്നണതെന്താണയ്യയ്യാ നല്ല
കുന്നിക്കുരുമണി പൊന്‍ മാലാ
അമ്മിണിക്കുഞ്ഞിനിങ്കു കുറുക്കിയതമ്മച്ചി
കാണാതെ കൊണ്ടത്തരാം (2)
പഞ്ചാരയുമ്മ പകുത്തു തരാം നിന്റെ
മുത്തണിമാലയെനിക്കല്ലേ (2)
ചെപ്പു കിലുക്കണ ചങ്ങാതീ നിന്റെ
ചെപ്പു തുറന്നൊന്നു കാട്ടൂലെ (2)
മിന്നണതെന്താണയ്യയ്യാ നല്ല
കുന്നിക്കുരു മണി പൊന്‍ മാലാ (2)