balikudeerangale Lyrics
ബലികുടീരങ്ങളേ…ബലികുടീരങ്ങളേ…
സ്മരണകളിരമ്പും രണസ്മാരകങ്ങളേ ..
ഇവിടെ ജനകോടികൾ ചാർത്തുന്നു നിങ്ങളിൽ
സമരപുളകങ്ങൾ തൻ സിന്ദൂര മാലകൾ
ഹിമഗിരിമുടികൾ കൊടികളുയർത്തീ
കടലുകൾ പടഹമുയർത്തീ
യുഗങ്ങൾ നീന്തി നടക്കും ഗംഗയിൽ
വിരിഞ്ഞു താമര മുകുളങ്ങൾ
ഭൂപടങ്ങളിലൊരിന്ത്യ നിവർന്നൂ
ജീവിതങ്ങൾ തുടലൂരിയെറിഞ്ഞൂ
ചുണ്ടിൽ ഗാഥകൾ കരങ്ങളിലീ പൂച്ചെണ്ടുകൾ
പുതിയ പൗരനുണർന്നൂ
തുടിപ്പു നിങ്ങളിൽ നൂറ്റാണ്ടുകളുടെ
ചരിത്രമെഴുതിയ ഹൃദയങ്ങൾ
കൊളുത്തി നിങ്ങൾ തലമുറ തോറും
കെടാത്ത കൈത്തിരി നാളങ്ങൾ
നിങ്ങൾ നിന്ന സമരാങ്കണ ഭൂവിൽ
നിന്നണിഞ്ഞ കവചങ്ങളുമായി
വന്നു ഞങ്ങൾ മലനാട്ടിലെ മണ്ണിൽ
നിന്നിതാ പുതിയ ചെങ്കൊടി നേടീ..