Eswara Chinthayithonne
https://www.youtube.com/watch?v=RVQKN1I0uXE
ചിത്രം ……….ഭക്തകുചേല (1961)
ചലച്ചിത്ര സംവിധാനം ……………പി സുബ്രഹ്മണ്യം
ഗാനരചന ……………..തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
സംഗീതം ……………….ബ്രദര്‍ ലക്ഷ്മണന്‍
ആലാപനം ……………കമുകറ
Eswara Chinthayithonne Malayalam Lyrics
ഈശ്വര ചിന്തയിതൊന്നേ മനുജനു
ശാശ്വതമീ ഉലകില്‍
ഇഹപര സുകൃതം ഏകിടും ആര്‍ക്കും
ഇത് സംസാര വിമോചന മാര്‍ഗ്ഗം …
കണ്ണില്‍ കാണ്മതു കളിയായ് മറയും
കാണാത്തത് നാം എങ്ങനെ അറിയും
ഒന്ന് നിനയ്ക്കും മറ്റൊന്നാകും
മന്നിതു മായാ നാടകരംഗം…
പത്തു ലഭിച്ചാല്‍ നൂറിനു ദാഹം
നൂറിനെ ആയിരം ആക്കാന്‍ മോഹം
ആയിരമോ പതിനായിരം ആകണം
ആശയ്ക്കുലകിതില്‍ അളവുണ്ടാമോ ….
കിട്ടും വകയില്‍ തൃപ്തിയെഴാതെ
കിട്ടാത്തതിനായ് കൈ നീട്ടാതെ
കര്‍മ്മം ചെയ്യുക നമ്മുടെ ലക്‌ഷ്യം
കര്‍മ്മഫലം തരും ഈശ്വരനല്ലോ ….