Yamune Ninnude Nenchil Malayalam Lyrics

Yamune Ninnude Nenchil Malayalam Lyrics

യമുനേ നിന്നുടെ നെഞ്ചില്‍ വരികൾ

ആ … അആയാ ….ആ … ആ ….
ഹോയ്‌ രേ രേ ഹോയ്യരെ ഹോയെ
യമുനാ തീരെ ഹോയ്യരെ ഹോയേ
യമുനേ നിന്നുടെ നെഞ്ചില്‍
നിറയെ കാര്‍നിറമെന്തേ
പറയൂ നിന്നിലലിഞ്ഞോ കാര്‍വണ്ണൻ
യമുനേ നിന്നുടെ നെഞ്ചില്‍
നിറയെ കാര്‍നിറമെന്തേ
പറയൂ നിന്നിലലിഞ്ഞോ കാര്‍വണ്ണൻ
പാവം പെണ്‍കൊടിമാരെ പാട്ടില്‍ നിർത്തുമവൻ
പാവം നിന്നുടെ നെഞ്ചില്‍ പാട്ടായ്‌ മുങ്ങിയവന്‍ (ഹോയ്‌ രേ രേ )

പൂങ്കന്നിമാരോത്ത് പാടുന്നു കണ്ണന്‍
പുന്നാരമോരോന്നു ചൊല്ലുന്ന കള്ളന്‍
പൂങ്കന്നിമാരോത്ത് പാടുന്നു കണ്ണന്‍
പുന്നാരമോരോന്നു ചൊല്ലുന്ന കള്ളന്‍
പൈമ്പാല്‍ക്കുടം ഏറ്റിപ്പോം പെണ്ണാളിൻ പിമ്പേ
പൈമ്പാല്‍ക്കുടം ഏറ്റിപ്പോം പെണ്ണാളിൻ പിമ്പേ
തുമ്പിക്കിടാവുപോൽ‍ തുള്ളുന്നതാരോ
കാണാക്കൊമ്പിലിരുന്നെ പാടും കിന്നരനോ
കാടിന്‍ പൊന്മയില്‍പോലെ ആടും സുന്ദരനോ (ഹോയ്‌ രേ രേ )

പൂമ്പീലി കണ്ടാലോ തുള്ളുന്നു കണ്ണന്‍
പൂമ്പട്ടു വാരി കവർന്നോരു കള്ളന്‍
പൂമ്പീലി കണ്ടാലോ തുള്ളുന്നു കണ്ണന്‍
പൂമ്പട്ടു വാരി കവർന്നോരു കള്ളന്‍
പോന്‍കാൽത്തള പാടുന്ന പാദങ്ങള്‍ നോക്കി
പോന്‍കാല്‍ത്തള പാടുന്ന പാദങ്ങള്‍ നോക്കി
പിന്നാലെ പിന്നാലെ കൂടുന്നതാരോ
മായാലീലകളാടാൻ മണ്ണില്‍ വന്നവനോ
മാനത്തമ്പിളിപോലെ കണ്ണില്‍ പൊൽ‌കണിയോ (ഹോയ്‌ രേ രേ )

യമുനേ നിന്നുടെ നെഞ്ചില്‍
നിറയെ കാര്‍നിറമെന്തേ
പറയൂ നിന്നിലലിഞ്ഞോ കാര്‍വണ്ണൻ
പാവം പെണ്‍കൊടിമാരെ പാട്ടില്‍ നിർത്തുമവൻ
പാവം നിന്നുടെ നെഞ്ചില്‍ പാട്ടായ്‌ മുങ്ങിയവന്‍ (ഹോയ്‌ രേ രേ )

Leave a Reply

Your email address will not be published.