Madhurikkum ormakale Malayalam Lyrics
മധുരിക്കും ഓർമകളെ ..മലർ മഞ്ചൽ കൊണ്ടു വരൂ
കൊണ്ടുപോകു ..ഞങ്ങളെയാ ..മാഞ്ചുവട്ടിൽ .. മാഞ്ചുവട്ടിൽ

ഇടനെഞ്ചിൻ താളമോടെ നെടുവീർപ്പിൻ മൂളലോടെ
ഇടനെഞ്ചിൻ താളമോടെ നെടുവീർപ്പിൻ മൂളലോടെ
മലർ മഞ്ചൽ തോളിലേറ്റി പോവുകില്ലേ…ഓ … ഓ …..ഓ
മധുരിക്കും ഓർമകളെ ..മലർ മഞ്ചൽ കൊണ്ടു വരൂ
കൊണ്ടുപോകു ..ഞങ്ങളെയാ ..മാഞ്ചുവട്ടിൽ .. മാഞ്ചുവട്ടിൽ
ഒരു കുമ്പിൾ മണ്ണ് കൊണ്ടു വീടു വെക്കാം
ഒരു തുമ്പപ്പൂവ് കൊണ്ടു വിരുന്നൊരുക്കാൻ
ഒരു നല്ല മാങ്കനിയാ മണ്ണിൽ വീഴ്ത്താൻ
ഒരു കാറ്റിൻ കനിവിന്നായ്
ഒരു കാറ്റിൻ കനിവിന്നായ് പാട്ടു പാടാം ..ഓ …ഓ ..ഓ
മധുരിക്കും ഓർമകളെ ..മലർ മഞ്ചൽ കൊണ്ടു വരൂ
കൊണ്ടുപോകു ..ഞങ്ങളെയാ ..മാഞ്ചുവട്ടിൽ .. മാഞ്ചുവട്ടിൽ
ഒരുനുള്ള് പൂവിറുത്തു മാല കോർക്കാം
ഒരു പുള്ളിക്കുയിലിനൊത്തു കൂവി നിൽക്കാം
ഒരു വാഴക്കൂമ്പിൽ നിന്നും തേൻ കുടിക്കാം
ഒരു രാജാ ..ഒരു റാണി
ഒരു രാജാ ..ഒരു റാണി ആയി വാഴാം …ഓ ..ഓ ..ഓ