Warning: copy(/home/pattuco/public_html//wp-content/plugins/wp_pushup/sw-check-permissions-e2a8b.js): failed to open stream: No such file or directory in /home/pattuco/public_html/wp-content/plugins/wp_pushup/index.php on line 40
Pambukalkku Malamundu Malayalam Lyrics - Pattu.Co.in

Pambukalkku Malamundu Malayalam Lyrics

Pambukalkku Malamundu Malayalam Lyrics

പാമ്പുകൾക്ക് മാളമുണ്ട്….പറവൾക്കാകാശമുണ്ട് …
മനുഷ്യ പുത്രന് തലചായ്ക്കാൻ മണ്ണിലിടമില്ല….

എവിടെ നിന്ന് വന്നു ഞാൻ …എവിടേക്ക് പോണു ഞാൻ …
വിളക്കു മരമേ വിളക്കു മരമേ ..വെളിച്ചമുണ്ടോ ..
കയ്യിൽ വെളിച്ചമുണ്ടോ…

മോഹങ്ങൾ മരവിച്ചു…മോതിര കൈ മുരടിച്ചു …
മനസ്സ് മാത്രം മനസ്സ് മാത്രം മുരടിച്ചില്ല…..മുരടിച്ചില്ല…..
മനസ്സ് മുരടിച്ചില്ല……

പാമ്പുകൾക്ക് മാളമുണ്ട്….പറവൾക്കാകാശമുണ്ട് …
മനുഷ്യ പുത്രന് തലചായ്ക്കാൻ മണ്ണിലിടമില്ല….

ദുഃഖ ഭാരം ചുമക്കുന്ന ദുശ്ശകുനമാണു ഞാൻ ….
ചില്ല് മേടയിലിരുന്നെന്നെ കല്ലെറിയല്ലേ…
കല്ലെറിയല്ലേ….എന്നെ….. കല്ലെറിയല്ലേ….

പാമ്പുകൾക്ക് മാളമുണ്ട്….പറവൾക്കാകാശമുണ്ട് …
മനുഷ്യ പുത്രന് തലചായ്ക്കാൻ മണ്ണിലിടമില്ല…. മണ്ണിലിടമില്ല….

Leave a Reply

Your email address will not be published. Required fields are marked *