പാര്‍വണേന്ദുമുഖി… പാര്‍വതി…
ഗിരീശ്വരന്റെ ചിന്തയില്‍ മുഴുകി വലഞ്ഞൂ
നിദ്രനീങ്ങിയല്ലും പകലും മഹേശരൂപം
ശൈലപുത്രിയ്‌ക്കുള്ളില്‍ തെളിഞ്ഞു
സര്‍പ്പനായകഭൂഷയേന്തും
സാംബശിവനുടെ ചാരുഗളത്തില്‍
വിഘ്നമൊഴിഞ്ഞൊരു നാളിലഗാത്മജ
വരണമാലികയുമമ്പൊടു ചാര്‍ത്തി
(പാര്‍വണേന്ദു…)
കാമ്യദര്‍ശനദേവി പിന്നെ
കാമഹരനുടെ പുണ്യശരീരം
പാതിയുമഴകില്‍ പകുത്തെടുത്തുമ
പതിമാനസനെ നിലയനമാക്കി
(പാര്‍വണേന്ദു…)