Vellaramkunnile Ponmulam kattile Malayalam Lyrics
വെള്ളാരം കുന്നിലെ പൊന്‍ മുളംകാട്ടിലെ
പുല്ലാങ്കുഴലൂതും കാറ്റേ വാ
വെള്ളാരം കുന്നിലെ പൊന്‍ മുളംകാട്ടിലെ
പുല്ലാങ്കുഴലൂതും കാറ്റേ വാ
കതിരണിപ്പാടത്ത് വെയില്‍ മൂത്ത നേരത്ത്
കുളിരും കൊണ്ടോടി വാ കാറ്റേ വാ
കതിരണിപ്പാടത്ത് വെയില്‍ മൂത്ത നേരത്ത്
കുളിരും കൊണ്ടോടി വാ കാറ്റേ വാ
വരിനെല്ലിന്‍ ചുണ്ടിലെ കിരുകിരെ പുന്നാരം
പകരുവാനോടി വാ കാറ്റേ വാ
വരിനെല്ലിന്‍ ചുണ്ടിലെ കിരുകിരെ പുന്നാരം
പകരുവാനോടി വാ കാറ്റേ വാ
വെള്ളാരം കുന്നിലെ പൊന്‍ മുളംകാട്ടിലെ
പുല്ലാങ്കുഴലൂതും കാറ്റേ വാ
കരുമാടിക്കുട്ടന്മാര്‍ കൊതി തുള്ളും തോപ്പിലെ
ഒരു കനി വീഴ്ത്തുവാന്‍ കാറ്റേ വാ
കരുമാടിക്കുട്ടന്മാര്‍ കൊതി തുള്ളും തോപ്പിലെ
ഒരു കനി വീഴ്ത്തുവാന്‍ കാറ്റേ വാ
നല്ലൊരു നാളിലെ മാളോരെ മണ്ണിലെ
തുള്ളിക്കളി കാണാന്‍ കാറ്റേ വാ
നല്ലൊരു നാളിലെ മാളോരെ മണ്ണിലെ
തുള്ളിക്കളി കാണാന്‍ കാറ്റേ വാ
വെള്ളാരം കുന്നിലെ പൊന്‍ മുളംകാട്ടിലെ
പുല്ലാങ്കുഴലൂതും കാറ്റേ വാ കാറ്റേ വാ കാറ്റേ വാ